Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പുതുപ്പള്ളി: പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

KERALA NEWS TODAY-കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്കുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു.
കോട്ടയം ബസേലിയസ് കോളജിലാണു പോളിങ് സാമഗ്രികളുടെ വിതരണ–സ്വീകരണ കേന്ദ്രവും സ്ട്രോങ് റൂമും.
വോട്ടെണ്ണലും ഇവിടെത്തന്നെ.
ജില്ലാ കലക്ടർ വി.വിഘ്നേശ്വരി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബസേലിയസ് കോളജിന് ഇന്നു മുതൽ 8 വരെ അവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധിയാണ്. മണ്ഡലത്തിൽ ഇന്നും നാളെയും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങൾക്കു നാളെ അവധിയാണ്. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

Leave A Reply

Your email address will not be published.