Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഭൂപടം, ടിബറ്റൻ പ്രതിഷേധം: ജി20 ഉച്ചകോടിയിൽനിന്ന് ഷി ചിൻപിങ് വിട്ടുനിൽക്കും

NATIONAL NEWS-ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്നു റിപ്പോർട്ട്.
ഇന്ത്യ – ചൈന തർക്കം മുറുകുന്നതിനെ തുടർ‌ന്നാണ് പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടന്നതു ചൈന ആലോചിക്കുന്നത്.
ന്യൂഡൽഹിയില്‍ ഷി ചിൻപിങ് എത്തിയാൽ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതും ചൈന കണക്കുകൂട്ടുന്നുണ്ട്.
പ്രസിഡന്റിനു പകരം, പ്രധാനമന്ത്രി ലി ചിയാങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ഷി ചിൻപിങ്ങിനുനേരെ ടിബറ്റൻ പൗരന്മാരുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു.
ഇതേത്തുടർന്ന് പ്രതിഷേധക്കാരെ നേരിടുന്നതിനായി വൻസുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
ജി20 ഉച്ചകോടിക്കു ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ അരുണാചൽ പ്രദേശും ലഡാക്കിനോടു ചേർന്നുള്ള അക്‌സായ് ചിൻ മേഖലയും ചൈനയുടെ അതിർത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയതിൽ ഇന്ത്യയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഡൽഹിയിൽ 9, 10 തീയതികളിലാണ് ജി20 ഉച്ചകോടി.
ഇതിനുമുൻപ് 5–7 തീയതികളിൽ ജക്കാർത്തയിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിലും മോദിയും ഷി ചിൻപിങ്ങും പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.