KERALA NEWS TODAY-പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മണ്ഡലത്തില്‍ പലസ്ഥലത്തും സ്ഥാപിച്ച ഫ്‌ളെക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി സി.പി.എം.
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരുഘടകമായി ഇത്തരം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മാറും എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം.
തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
‘ഫ്ലക്സിനെ പോലും ഭയന്നാൽ എന്ത് ചെയ്യും. തിരഞ്ഞെടുപ്പിന് വെച്ചതല്ലാല്ലോ. പിതാവ് മരിച്ചപ്പോൾ രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടിക്കാരും വെച്ചതാണ്’- യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ .
പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2016-ൽ പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയ ജെയ്ക്കിനിത് മൂന്നാം അങ്കമാണ്. 2016-ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻചാണ്ടിയും ജെയ്‌ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻചാണ്ടി ജയിച്ചത്.