KERALA NEWS TODAY – കോഴിക്കോട്: ഗാന്ധി റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.
കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ മെഹബൂദ് സുൽത്താനൊപ്പമുണ്ടായിരുന്ന ആൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.