Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബാങ്ക് അക്കൗണ്ടിൽ 9,000 കോടി രൂപ; കമ്മിഷണർക്ക് പരാതി നൽകി ടാക്സി ഡ്രൈവർ

NATIONAL NEWS-ചെന്നൈ : തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ടാക്സി ഡ്രൈവർ രാജ്കുമാർ കമ്മിഷണർക്കു പരാതി നൽകി.
ബാങ്കിന്റെ സാങ്കേതികപ്പിഴവിനെ തുടർന്നാണു കഴിഞ്ഞ 9നു രാജ്കുമാറിന്റെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയത്.

അരമണിക്കൂറിനുള്ളിൽ തമിഴ്നാട് മർക്കന്റയിൽ ബാങ്ക് അധികൃതർ വിളിച്ച് പണം അബദ്ധത്തിൽ അയച്ചതാണെന്നു അറിയിച്ചിരുന്നു.
എന്നാൽ, ഇതിനോടകം 21000 രൂപ രാജ്കുമാർ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.
പിന്നാലെ, ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ പൊലീസിലും പരാതി നൽകിയിരുന്നു.
ഒടുവിൽ ഇരു വിഭാഗവും പരസ്പര ധാരണയിലെത്തിയാണു പ്രശ്നം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.