NATIONAL NEWS-ന്യൂഡൽഹി: ഗെയിലിന്റെ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി. സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു.
50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്.
പണം നൽകിയ ആളുൾപ്പെടെ നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുപിയിലെ നോയിഡയിലുള്ള സിങ്ങിന്റെ വീട്ടിൽ മണിക്കൂറുകളോളം നീണ്ട റെയ്ഡിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒരു ഗെയിൽ പ്രോജക്ടിൽ മറ്റുള്ളവരുടെ താൽപര്യം അനുവദിക്കുന്നതിനു വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.
ഡൽഹിയിലും നോയിഡയിലും വിശാഖപട്ടണത്തും വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുകയാണ്.