Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി

മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ കൊണ്ടുവന്ന മണ്ണ് തട്ടുകയായിരുന്നു. മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്‌തമാക്കി. കൂടാതെ രണ്ട് പ്രതികൾ ഒളിവിലാണെന്നും റേവ പോലീസ് അറിയിച്ചു. 2 കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിശദീകരണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനു സമീപം ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെണ് ട്രക്കിലെ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇട്ടത്. തുടർന്ന് നാട്ടുകാർ ഇവരെ രക്ഷിക്കുകയായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായവർ നൽകിയ പരാതിയിൽ പറയുന്നു.

Leave A Reply

Your email address will not be published.