Verification: ce991c98f858ff30

1300 ജീവനക്കാര്‍ക്ക് പിന്നാലെ കമ്പനി പ്രസിഡന്റിനെത്തന്നെ പിരിച്ചുവിട്ട് സൂം

NATIONAL NEWS – ന്യൂഡൽഹി: വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പിരിച്ചുവിടൽ തുടരുന്നു.ഇത്തവണ കമ്പനി പിരിച്ചു വിട്ടത് പ്രസിഡന്റിനെയാണ്. കഴിഞ്ഞ മാസം 1300 ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടതെ്നന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.എന്താണ് കാരണം എന്ന് വ്യക്തമാക്കാതെയായിരുന്നു പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വ്യവസായിയും മുൻ ഗൂഗിൾ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സൂമിൽ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. എന്നാൽ ഗ്രെഗിന് പകരക്കാരനെ ഇതുവരെ കമ്പനി കണ്ടെത്തിയിട്ടില്ല.2011-ലാണ് സൂം കമ്പനി രൂപീകരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാർഥികൾ അടക്കമുള്ളവർ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ് ഫോം കൂടിയായിരുന്നു സൂം. എന്നാൽ മഹാമാരിക്ക് പിന്നാലെ വൻ തോതിൽ പിരിച്ചു വിടൽ കമ്പനിയിൽ നടന്നു വരികയായിരുന്നു.ഫെബ്രുവരിയിൽ കമ്പനിയുടെ 15 ശതമാനം ആളുകൾ, 1300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 
Leave A Reply

Your email address will not be published.