KERALA NEWS TODAY – തിരുവനന്തപുരം: സര്‍ക്കാരിൻ്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ യൂത്ത് ലീഗിൻ്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിനും കടകള്‍ക്കും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കുപ്പികളും ചെരിപ്പുകളും കസേരകളും പ്രവർത്തകർ വലിച്ചെറിഞ്ഞു. അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു യൂത്ത് ലീഗിൻ്റെ പ്രതിഷേധം.
കോവിഡിൻ്റെ മറവിൽ സർക്കാർ അഴിമതി നടത്തിയെന്നാണ് യൂത്ത് ലീഗിൻ്റെ ആരോപണം.
സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിൻ്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.