Kerala News Today-കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി.
സുനീഷിനെ തിങ്കളാഴ്ച തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പോലീസില്‍ പരാതി ലഭിച്ചത്.
പീഡനവിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് സുനീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
Kerala News Today Highlight – Youth Congress leader arrested for molesting a minor boy in Kannur.