Verification: ce991c98f858ff30

കൊട്ടാരക്കരയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ.വിളക്കുടി ആവണീശ്വരം സ്വദേശി ചക്കുപാറ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു ഒ(27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത്(25), ആവണീശ്വരം തചക്കുപ്പാറ കോളനിയിൽ ഗോകുൽ(18) എന്നിവരാണ് അറസ്റ്റിലായത്.കൊല്ലം റൂറൽ ജില്ലയിലെ യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിൻ്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ അഡിഷണൽ എസ്. പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടിക്കുടിയത്.കൊല്ലം റൂറൽ ജില്ലയിലെ കുപ്രസിദ്ധരായ കുറ്റവാളികളാണ് പിടിയിലായതിൽ രണ്ടുപേർ.മൂന്ന് കിലോ 750 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ചക്കുപാറ വിഷ്ണു കാപ്പ നിയമപ്രകാരം 6 മാസത്തോളം ജയിൽ ശിക്ഷ ലഭിച്ചു പുറത്തിറങ്ങിയത് മൂന്നു മാസം മുൻപാണ്.ഇയാൾ കുന്നിക്കോട്, കൊട്ടാരക്കര, പുനലൂർ എന്നി സ്റ്റേഷനുകളിലും കോട്ടയം ജില്ലയിലെ പാല പോലീസ് സ്റ്റേഷനിലും കൊലപാതകം, കുറ്റകരമായ നരഹത്യ ശ്രമം, കൂട്ടക്കവർച്ച, റോബറി, കള്ളനോട്ടു, അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.അരുൺ അജിത്ത് പുത്തൂർ, കൊട്ടാരക്കര, ആലുവ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, റോബറി കേസുകളിൽ പ്രതിയായിട്ടുള്ള ആളുമാണ്.ഇയാൾ കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിൻ്റെ പ്രധാനികളാണ്.ഇവരെ പിടികൂടുന്നതിനായി കൊട്ടാരക്കര ഡി.വൈ.എസ്.പി ജി ഡി വിജയകുമാർ,കൊല്ലം റൂറൽ ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം എം ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരുകയായിരുന്നു.അന്വേഷണത്തിൽ പ്രതികൾക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ് കണ്ടെത്തിയിരുന്നു.ഇവർ കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇവരെ തടഞ്ഞപ്പോൾപോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിക്കുകയും വഴി കൊട്ടാരക്കര സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് വിഎസിൻ്റെനേതൃത്ത്വത്തിലുള്ള പോലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ കീഴ്പെടുത്തുകയായിരുന്നു.സ്പെഷ്യൽ ബ്രഞ്ച് സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്ഐമാരായ ബാലാജി. എസ് കുറുപ്പ്, സുദർശനൻ,എഎസ്ഐ ജിജിമോൾ, സിപിഒമാരായ സലിൽ, ഷിബു കൃഷ്ണൻ, നഹാസ്, സഹിൽ, ജയേഷ്, അജിത്ത്, കിരൺ, അഭി സലാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Reply

Your email address will not be published.