KERALA NEWS TODAY – തൃശൂര്‍: തൃശ്ശൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങി മരിച്ചു. കണ്ടശ്ശാങ്കടവ് കനോലി കനാലിലാണ് അപകടം.
ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു സംഘം.
എല്ലാവരും കനോലി കനാലില്‍ ബോട്ടിങ് നടത്തിയ ശേഷം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയതെങ്കിലും നിധിന്‍ വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.