KERALA NEWS TODAY – തിരുവനന്തപുരം: പാറശാലയിൽ കല്യാണ വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു.
പാറശാല ഇഞ്ചിവിളയിലാണ് സംഭവം. ഇഞ്ചിവിള സ്വദേശി രഞ്ചിത്ത് (4 ) ആണ് മരിച്ചത്.
വിവാഹ സത്കാരം കഴിഞ്ഞ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
രഞ്ചിത്തിന്റെ വീടിന് സമീപത്തേ വിവാഹസത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ റിജു, വിപിൻ, രജി, രഞ്ചിത്ത് എന്നീ നാല് സുഹൃത്തുക്കൾ ചേർന്ന് മദ്യപിക്കവെയായിരുന്നു സംഭവം. വാക്കേറ്റത്തെതുടർന്ന് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും കുപ്പി കൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു.
ഗുരുതര പരിക്കോളോടെ വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് റിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രജി ഒളുവിലാണ്. രഞ്ചിത്തിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.