KERALA NEWS TODAY – പത്തനംതിട്ട : അടൂർ കെഎസ്ആർടിസി കവലയ്ക്ക് അടുത്ത് റൂമെടുത്ത കമിതാക്കളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (29) മരിച്ചത്. ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് യുവതി.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു.
രണ്ടു പേരും വിവാഹിതരാണ്. യുവതിയുടെ ഭർത്താവ് മരിച്ചു പോയതാണ്. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരിൽ എത്തി മുറി എടുത്തത്.
Kerala News Today Highlight – Facebook love: Young man hanged in lodge; The woman is in the hospital.