Verification: ce991c98f858ff30

ബ്രിജ് ഭൂഷണെതിരെ പ്രായപൂര്‍ത്തിയാകാത്ത ആളുടെ പരാതിയും; പ്രതിഷേധം

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ വീണ്ടും പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലാണ്. ഏഴ് വനിത താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം.

ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുക്കൊണ്ട് വനിതാ താരങ്ങള്‍ മുന്‍പുതന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. മൂന്ന് മാസം മുന്‍പായിരുന്നു സമാനമായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് പീഡനപരാതിയില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ചു. എം.സി മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. അന്വേഷണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

 

Leave A Reply

Your email address will not be published.