Kerala News Today-കൊച്ചി: കൊച്ചി കൂട്ട ബലാൽത്സംഗത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. ഡിജെ പാർട്ടികളിൽ പോലീസ് ശ്രദ്ധ വേണം.
പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്.
സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു.
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ആ സമയത്ത് അവര്‍ മദ്യപിച്ചിരുന്നു.
മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം.
പക്ഷേ ആ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.
Kerala News Today