National News-മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 44 കാരിയെ അയൽവാസി കൊലപ്പെടുത്തി. മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വൈശാലി മസ്ദൂദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മൻപാഡ പോലീസ് അറിയിച്ചു.
പ്രതി കൈയില്‍ ഇരുന്ന കത്തിയെടുത്ത് നിരവധി തവണ കുത്തിയതായി പോലീസ് പറയുന്നു. താനെ ഡോംബിവ്ലി മേഖലയിലാണ് സംഭവം.
മദ്യം വാങ്ങാനായി ഇടയ്ക്കിടെ വൈശാലിയുടെ വീട്ടില്‍ പോയി അയല്‍വാസി പണം കടം ചോദിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
ഇത്തവണ പണം ചോദിച്ച് വീട്ടില്‍ വന്നപ്പോള്‍ വൈശാലി കൊടുക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
National News Highlight – No money was paid to buy alcohol; The neighbor killed the young woman.