Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവിനെയാണ് വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിൻ്റെ സുഹൃത്ത് രാകേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതി സിന്ധുവിന്റെ തലയില്‍വെട്ടി വീഴ്ത്തിയശേഷം കഴുത്തിലും വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിന്ധുവിൻ്റെ കഴുത്തിന് മുന്നു വെട്ടുകളേറ്റുവെന്നാണ് വിവരം.
സിന്ധുവും രാകേഷും തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി പരിചയമുള്ള ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്നും അകന്നു മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala News Today Highlight – Young woman hacked to death in the middle of the road in Thiruvananthapuram; Friend in custody.