Verification: ce991c98f858ff30

ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി

KERALA NEWS TODAY – പാലക്കാട്: ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നൽകിയത്.ഇന്ന് രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.ഫെബ്രുവരി 28-ാം തീയ്യതിയായിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. നിലവിൽ ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Leave A Reply

Your email address will not be published.