Kerala News Today-കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ(52) ആണ് മരിച്ചത്. നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്ത് വച്ചായിരുന്നു അപകടം.
താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ നെല്ലിയേരി താഴത്ത് നിന്നായിരുന്നു ഉഷ കയറിയത്.
തൊട്ടടുത്തുള്ള വളവ് തിരിയവെ ഇവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസിൻ്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
Kerala News Today Highlight – The passenger fell from the moving bus and met a tragic end.