വയനാട്: വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരുക്ക്.
വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരുക്കേറ്റത്. പിതാവിൻ്റെ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്.
ഇരുവരും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്. പരുക്ക് ഗുരുതരമല്ല. ചേകാടിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. വനപാലകർ ആശുപത്രിയിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.