National News-ഉത്തർപ്രദേശ്: ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളിൽ കുഴിച്ചുമൂടിയാൾ പിടിയിൽ.
ഉത്തർപ്രദേശിലെ ലഖിംപൂരിലെ ഗോല ഗോകരൻ പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പിടിയിലാകാതിരിക്കാൻ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളിൽ രണ്ടു ദിവസം കഴിഞ്ഞ ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്.
ഭാര്യ ഉഷ ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് വാഷിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മാതാവ് നൽകിയ പരാതിയിലാണ് സംഭവം പുറത്ത് വന്നത്. സംഭവം നടന്ന രാത്രിയിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. ഉറങ്ങിയ ശേഷം ഭാര്യയുടെ കൈകളും കാലുകളും ബന്ധിച്ച ശേഷം വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രതി അതേ മുറിയിൽ കുഴിയെടുത്ത് ഉഷയെ കുഴിച്ച് മൂടി. പിടിക്കപ്പെടാതിരിക്കാൻ രണ്ട് ദിവസത്തിലധികം ഒരേ മുറിയിൽ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലെത്തിയ വാഷിയുടെ മാതാവ് ഉഷയെ കാണാത്തതിനെ തുടർന്ന് ചോദ്യം ചെയ്തു.
തുടർന്ന് ഉഷയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ദമ്പതികൾ ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഉഷ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.
മുറിയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചതായി പോലീസ് അറിയിച്ചു.
National News Highlight – Wife killed and buried in bedroom in Uttar Pradesh; Husband arrested.