National News-ഷില്ലോങ്: ഖത്തറിലെ പോലെ ഒരു ഉൽസവം ഒരിക്കൽ ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അന്ന് ത്രിവർണ പതാകക്കായി ജനം ആർത്തുവിളിക്കും. അങ്ങനൊരു കാലം വിദൂരമല്ലെന്നും മേഘാലയിലെ ഷില്ലോങ്ങിൽ മോദി പറഞ്ഞു.
വടക്കുകിഴക്കൻ കൗൺസിലിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൽ മേഘാലയിൽ എത്തിയ മോദി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
“ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളിലേക്കും നമ്മൾ നോക്കി നിക്കുന്നുണ്ടാകാം.
എന്നാൽ രാജ്യത്തെ യുവാക്കളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ, ഇന്ത്യയിൽ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവർണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഫുട്ബോൾ ജ്വരം നമ്മെയെല്ലാം പിടികൂടുമ്പോൾ എന്തുകൊണ്ട് ഫുട്ബോൾ പദപ്രയോഗങ്ങളിൽ സംസാരിച്ചുകൂടായെന്ന് നരേന്ദ്രമോദി ചോദിച്ചു.
ആരെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായാൽ അവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുമെന്നും മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ വികസനം, അഴിമതി, രാഷ്ട്രീയം തുടങ്ങിയ എല്ലാ തടസ്സങ്ങൾക്കും ചുവപ്പ് കാർഡ് നൽകിയതായും അദ്ദേഹം കൂട്ടിചേർത്തു.
National News Highlight – ‘Something similar to Qatar World Cup not far off in India’: PM.