തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കിൽ നൂറു രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗത്തിൻ്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്തിൽ സിപിഐ അംഗമായ എ.എസ് ഷീജയുടെ പേരിലാണ് ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഷീജയുടെ ശബ്ദ സന്ദേശമെത്തിയത്. ഞായറാഴ്ച വൈകിട്ട് നെടുമങ്ങാട് നടക്കുന്ന പരിപാടിയിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്നത്. പരിപാടി നടക്കുന്നത് മന്ത്രി ജി ആർ അനിലിൻ്റെ മണ്ഡലത്തിലാണ്.