KERALA NEWS TODAY – തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയില്‍ നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്‌മെന്റ്.50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം.പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക തയ്യാറാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്‌മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള തുകയും പെന്‍ഷന്‍ തുകയും നല്‍കുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്.ഈ അവസരത്തിലാണ് നിര്‍ബന്ധിത വി.ആര്‍.എസ് എന്ന ആശയത്തെക്കുറിച്ച് മാനേജ്‌മെന്റ് ആലോചിക്കുന്നത്.ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം.ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്.40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും. എന്നാല്‍ നടപടിയുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.
google newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest Newsthiruvananthapuram
0 4