Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞം സമരം ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു.
പോലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. കെ.പി.ശശികല ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്.
കഴിഞ്ഞ ദിവസമായിരുന്നു പോലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്.
തുറമുഖം യാഥാര്‍ത്ഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.
അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.
വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിൻ്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala News Today Highlight – Vizhinjam strike case against Hindu Aikyavedi.