Kerala News Today-കൊച്ചി: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
എറണാകുളം റേഞ്ച് എക്സൈസ് സിവിൽ ഓഫീസർ എ.ജെ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
66 പേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്നാണ് പരാതി.
രണ്ട് മാസമായി അനീഷ് ലീവിലാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്.
Kerala News Today Highlight – Visa Fraud: Suspension of Excise Officer.