ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്.
ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻ്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും.
ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബി ആർ ഗവായി പറഞ്ഞു. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയില്‍ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നടന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി ആര്‍ ഗവായിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിക്ടോറിയ ഗൗരിയെ നിലവില്‍ അഡീഷണല്‍ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്.
അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്താത്ത സംഭവങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയയെ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നതിനെതിരെയായിരുന്നു ഹര്‍ജികള്‍. കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
ബിജെപി ബന്ധവും മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി ശുപാര്‍ശ പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് കൊളീജിയത്തിന് പരാതി നല്‍കിയത്.