Verification: ce991c98f858ff30

ലൈഫ്മിഷൻ കോഴക്കേസിൽ ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.കോഴയിടപാടിൽ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യം ആവശ്യപ്പെടുന്നത്.ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.ഒൻപത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ശിവശങ്കർ റിമാൻഡിൽ തുടരുകയാണ്.
Leave A Reply

Your email address will not be published.