KERALA NEWS TODAY – തിരുവനന്തപുരം : കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവാണ് മരിച്ചത്. ഇയാളെ വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 27നാണ് കൊലപാതകം നടന്നത്.
പ്രണയ പകയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് കേസ്. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷിജുവിനെ വെഞ്ഞാറമൂടിലെ വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.
പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനില്‍ സൂര്യ യെയായിരുന്നു ഷൈജു കൊലപ്പെടുത്തിയത്.
2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്.
നിലവിളി കേട്ട് സമീപവാസിയായ വീട്ടമ്മ വന്ന് നോക്കുമ്പോൾ യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും പ്രതി നടന്ന് പോകുന്നതും കണ്ടിരുന്നു. ഇവര്‍ അറിയിച്ച പ്രകാരം പോലീസ് സംഭവ സ്ഥലത്തെത്തി. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു.
കൃത്യത്തിന് മൂന്ന് മാസം മുന്‍പായിരുന്നു ഇയാൾ സൂര്യയെ പരിചയപ്പെടുന്നത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍.
കൊലയ്ക്ക് മൂന്ന് ദിവസം മുന്‍പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. വിവാഹാലോചനകള്‍ നടന്ന് വരവേയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തിയിരുന്നത്.
Kerala News Today Highlight – Venjaramoodu Surya murder case accused dead.