തിരുവനന്തപുരം: ഹര്‍ജിക്കാരനെതിരായ ‘പേപ്പട്ടി’ പരാമര്‍ശം ലോകായുക്ത പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്. നീതിന്യായ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണ് ലോകായുക്തയുടെ പരാമര്‍ശം. ഇത്തരത്തില്‍ പറയാന്‍ ലോകായുക്തയ്ക്ക് അവകാശമോ അധികാരമോ ഇല്ലെന്ന് വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പരാമർശം തികഞ്ഞ അനൗചിത്യമാണ്. ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശം. വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. ഒന്നര പേജ് ജഡ്ജ്മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഈ പ്രസ്താവനയോടെ ഹർജിക്കാരൻ്റെ വിശ്വാസതയല്ല തകർന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ വിമർശനമുന്നയിച്ചിരുന്നു. അതിന് മറുപടിയുമായാണ് സതീശൻ രംഗത്തെത്തിയിരിക്കുന്നത്.