Local News-കൊല്ലം റൂറൽ: എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എഴുകോൺ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ(വൈശാഖം) ശശിധരൻ മകൻ 34 വയസ്സുള്ള വൈശാഖിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
എഴുകോൺ, കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വൈശാഖ്.
കവർച്ച, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഗൂഢാലോചന, മയക്കുമരുന്ന്, വധശ്രമം, തുടങ്ങിയ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതാണ്.
വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം ശിക്ഷിച്ചിട്ടുള്ള വൈശാഖ് ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേയാണ് എഴുകോൺ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും, കുണ്ടറ പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും പ്രതിയായിട്ടുള്ളത്.
വൈശാഖിനെ കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നലെ രാത്രി എഴുകോൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ
എസ്.എച്ച്.ഒ ശിവപ്രകാശിൻ്റെ നേതൃത്വത്തിൽ എസ്ഐ അനീസ്, സിപിഒമാരായ ഗിരീഷ്, അജീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Local News Highlight – Vaishakhan, a habitual offender, was arrested under the ‘Kappa’ Act.