Entertainment News- ലോകത്തെ എക്കാലത്തെയും മികച്ച 50 അഭിനേതാക്കളിൽ ഒരാളായി എംപയര്‍ മാഗസീൻ തെരഞ്ഞെടുത്ത പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഞാൻ ഒരു ഷാരൂഖ് ഖാൻ ‘ഫാൻ’ അല്ല. ഷാരൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ ” എമ്പയർ ”–ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ളാദിക്കുന്നു.
അഭിനന്ദനങ്ങൾ ഷാറൂഖ് ഖാൻ.. എന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ മാത്രമാണ് ബ്രിട്ടീഷ് മാഗസിൻ്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡെൻസെൽ വാഷിംഗ്ടൺ.
ടോം ഹാങ്ക്സ് തുടങ്ങി ഹോളിവുഡ് പ്രമുഖർക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉൾപ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തിൽ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനിൽ നൽകിയ പ്രൊഫൈലിൽ പറയുന്നു.
Entertainment News Highlight – Shah Rukh Khan as Empire Magazine’s Best Actor; V Shivankutty said happiness.