കണ്ണൂർ: കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്.
അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. അജ്ഞാതരാണ് തീയിട്ടതിന് പിന്നിലെന്ന് ശ്യാമള പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയും സമാന രീതിയിലുളള സംഭവം നടന്നതായി പരാതിക്കാരി ആരോപിക്കുന്നു.
സമീപത്തെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
സമീപത്തു തന്നെയുള്ള ബീവറേജസിലെ സഹായിയാണ് ശ്യാമള. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.