Verification: ce991c98f858ff30

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്.ഓവര്‍ടേക്ക് ചെയ്തുവന്ന കെഎസ്ആര്‍ടിസി ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.ചടയമംഗലം നെട്ടേത്തറയിൽ രാവിലെ 8 മണിയോടെയാണ് സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.പത്തനംതിട്ട മുസ്ലിയാർ കോളേജിൽ ബിബിഎ വിദ്യാർത്ഥിയാണ് അഭിജിത്ത്. ശിഖ തട്ടത്തുമല വിദ്യ ആർട്സ് ആൻഡ് സയൻസ് ടെക്നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയും.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.ബസ് അമിതവേഗത്തിലാണ് വന്നതെന്നാണ് ദൃക്ഷശികൾ പറയുന്നത്. റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു. അഭിജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Leave A Reply

Your email address will not be published.