Kerala News Today-കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
രണ്ട് പേരാണ് അറസ്റ്റിലായത്. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്തവരെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു.
വിദ്യാഭ്യാസ യോഗ്യതകളിൽ കുറുവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.
Kerala News Today Highlight – Human trafficking to European countries; Two people were arrested.