Kerala News Today-തൃശ്ശൂർ: തൃശ്ശൂർ കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ടുപേര്‍ മരിച്ചു.
കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ഇരുവരും ബന്ധുക്കളാണ്. എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിലായിരുന്നു. ഇവർക്ക് കൊരട്ടിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കൊരട്ടിയങ്ങാടിയിൽ ഈ തീവണ്ടിക്ക് സ്റ്റോപ്പില്ല.
തീവണ്ടി വേഗത അൽപം കുറച്ചപ്പോൾ ഇവർ ചാടിയിറങ്ങുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഒരാളുടെ മൃതദേഹം പ്ളാറ്റ് ഫോറത്തിലാണ് കാണപ്പെട്ടത്.
മറ്റൊരാളുടെ റയിൽവേ ട്രാക്കിലും കാണപ്പെട്ടു. രാവിലെ പാളത്തിലൂടെ നിരീക്ഷണം നടത്തി വരികയായിരുന്ന റയിൽവേ ഗ്യാങ്ങ് മേനാണ് ഇവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊരട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു.
Kerala News Today Highlight – Two people died after falling from a running train in Thrissur.