KERALA NEWS TODAY – കാസർഗോഡ്: കാസർഗോഡ് സ്കൂള്‍ ബസില്‍ സ്കൂട്ടറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.
മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളേജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.
കുന്നില്‍ സ്കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്കൂള്‍ ബസ് ആണ് സ്കൂട്ടറില്‍ ഇടിച്ചത്. അമിതവേഗത്തിലെത്തിയ സ്കൂട്ടര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.