തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67) ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകൻ അലി അക്ബർ ഗുരുതര നിലയിൽ ആണ്.
മെഡിക്കൽ കോളേജ് ജീവനക്കാരനാണ് അലി അക്ബർ. ഭാര്യ മുംതാസിനെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചു. മുംതാസും ആശുപത്രിയിൽ ആണ്. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്. അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.