Verification: ce991c98f858ff30

ജാർഖണ്ഡിൽ യുവതിയെ കൊന്ന് 12 കഷണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റിൽ

National News-റാഞ്ചി: ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി.
22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ കസ്റ്റഡിയിൽ എടുത്തു.
മൃതദേഹത്തിൻ്റെ 12 ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് യുതിയുടെ ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹം സന്താലി മോമിന്‍ തോല പ്രദേശത്തെ ഒരു പഴയവീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ദില്‍ദാറിൻ്റെ രണ്ടാം ഭാര്യയാണ് റൂബിക.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് റുബികയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ റുബികയുടെ ഛിന്നഭിന്നമായ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

 

 

National News Highlight – Jharkhand woman killed and cut into 12 pieces; Husband arrested.

Leave A Reply

Your email address will not be published.