KERALA NEWS TODAY – കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച് ട്രെയിനിലെ തീവെപ്പ്. കോഴിക്കോട് എലത്തൂരിലാണ് ഓടുന്ന ട്രെയിനില്‍ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
തീ പൊള്ളലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് 3 പേരുടെ മൃതദേഹം പാളത്തിലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
ട്രെയിനില്‍ യാത്രചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത് സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അക്രമത്തിൽ പരുക്കേറ്റവർ തങ്ങൾക്കൊപ്പമുള്ള ഒരു കുഞ്ഞിനെയും മാതാവിനെയും കാണാനില്ലെന്ന് റെയില്‍ വേ പൊലീസിനെ അറിയിച്ചിരുന്നു.
തുടർന്ന് ഇവർ അക്രമം ഭയന്ന് കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടിയോ എന്ന സംശയത്തിൽ പോലീസ് പരിശോധന നടത്തവെയാണ് കോരപ്പുഴ പാലത്തിൽ നിന്ന് അൽപം മാറി മൂന്ന് മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.