ENTERTAINMENT NEWS – മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കാൻ എലോൺ വരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍ (Alone).
ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോള്‍ ഇതാ പുതുവത്സര ദിനത്തില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.
മോഹൻലാൽ മാത്രമാണ് സിനിമയിൽ അഭിനേതാവായുള്ളൂ. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ് തുടങ്ങിയവർ ശബ്ദസാന്നിധ്യമായും ചിത്രത്തിലെത്തുന്നുണ്ട്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ഫോര്‍ മ്യൂസിക്സാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് .
അഭിനന്ദൻ രാമാനുജം, പ്രമോദ് കെ പിള്ള എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് . ഡോണ്‍ മാക്സാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്.
കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കാളിദാസൻ പുതിയതായി താമസിക്കാൻ വരുന്ന ഫ്ലാറ്റിന്റെ നമ്പർ 13A ആണ്. വന്നു കേറുന്നത് മുതൽ നിഗൂഢമായ ചിലതെല്ലാം മോഹൻലാൽ കഥാപാത്രമായ കാളിദാസന്റെ ജീവിതത്തിൽ സംഭവിക്കാൻ കാരണമാവുന്നു.
ഇതിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത് .
നരസിംഹം, ആറാം തമ്പുരാന്‍ എന്നിവയുള്‍പ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നില്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതിനാല്‍ മറ്റൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഈ മാസം 26-ന് തിയേറ്ററുകളിലെത്തും.
Entertainment News Highlight – Mohanlal’s ‘Alone’ with a solo performance: Trailer.