കൊട്ടാരക്കര: കൊട്ടാരക്കരയിൽ നാളെ(25/04/2023) ഗതാഗത നിയന്ത്രണം. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ കെട്ടുകാഴ്ച നടക്കുന്നതിനാലാണ് കൊട്ടാരക്കര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
- പുനലൂരില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെങ്ങമനാട് തിരിഞ്ഞ് വെട്ടിക്കവല സദാനന്ദപുരം, പ്ലാപ്പള്ളി, നെല്ലിക്കുന്നം അമ്പലപ്പുറം വഴി അമ്പലത്തും കാല വഴി പോകണം. പുനലൂര്‍ നിന്നും അടൂര്‍ ഭാഗത്തേക്കു പോകേണ്ട
- വാഹനങ്ങള്‍ കിഴക്കേത്തെരുവ് നിന്നും വലത്തോട്ടു തിരിഞ്ഞ് പാല നിരപ്പ്, പാറക്കടവ് വഴി മുട്ടമ്പലത്ത് എത്തി എംസിറോഡില്‍ പ്രവേശിക്കണം.
- പുനലൂരില്‍ നിന്നും കൊട്ടാരക്കരയ്ക്കുള്ള വാഹനങ്ങള്‍ കോട്ടപ്പുറം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കണം.
- ആയൂര്‍ ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ഒഴികെയുളള വാഹനങ്ങള്‍ മൈലം വില്ലേജ് ഓഫീസ് ജംഗഷനില്‍ നിന്നും ഇടത്തേക്കു തിരിഞ്ഞ് ഗോവിന്ദമംഗലം റോഡു വഴി സെന്റ് മേരീസ് സ്‌കൂള്‍ വഴി കരിക്കത്തെത്തി യാത്ര തുടരണം.
- അടൂര്‍ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ഒഴികെയുളള വാഹനങ്ങള്‍ പൂത്തൂര്‍ മുക്കില്‍ തിരിഞ്ഞ് മാറനാട് വഴി ചീരങ്കാവില്‍ എത്തുകയോ വള്ളക്കടവില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ആലഞ്ചേരി, മൂഴിക്കോട് നെടുവത്തൂര്‍ വഴിയോ പോകേണ്ടതാണ്.
- ആയൂര്‍ ഭാഗത്തു നിന്ന് അടൂര്‍ ഭാഗത്തേക്ക് നിയന്ത്രിയ ഗതാഗതം അനുവദിക്കുന്നതാണ്.
- പുത്തൂര്‍ നിന്നും കൊട്ടാരക്കരയ്ക്ക് വഴി വരുന്ന വാഹനങ്ങള്‍ മുസ്ലീം സ്ട്രീറ്റില്‍ യാത്ര അവസാനിപ്പിക്കേണ്ടതും, ഓയൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ തൃക്കണ്ണമംഗലില്‍ യാത്ര അവസാനിപ്പിക്കേണ്ടതുമാണ്.
- കൊല്ലത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ നെടുവത്തൂര്‍ പ്ലാമൂട്ടില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂര്‍ത്തിക്കാവ് ജംഗഷന്‍, കുറ്റിക്കാട്, വല്ല, അവര്‍ വഴി യാത്ര തുടരേണ്ടതാണ്.
- കൊല്ലത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അമ്പലത്തും കാല നിന്നു വലത്തോട്ടു തിരിഞ്ഞ് അമ്പലപ്പുറം നെല്ലിക്കുന്നം, സദാനന്ദപുരം വഴി പോകേണ്ടതാണ്.
- കൊല്ലം ഭാഗത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്കും മറ്റും പോകേണ്ട ചരക്ക് വാഹനങ്ങള്‍ കൊട്ടുകാഴ്ച അവസാനിക്കും വരെ ചിരങ്കാവ്-നെടുവത്തൂര്‍ റോഡ് വശം പാര്‍ക്ക് ചെയ്യേണ്ടതാണ്.
- കെട്ടുകാഴ്ച ആരംഭിച്ചു കഴിഞ്ഞാല്‍ ക്ഷേത്ര പരിസരത്തോ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ പുലമണ്‍ റോഡിലോ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ലന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.