Kerala News Today-തൃശ്ശൂർ: തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു.
ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്.
ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്.
ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം. ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിൻ്റെ തുടര്‍ച്ചയായിരുന്നു ആക്രമണം.
അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്.
സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala News Today Highlight – Clash between gangs of drunkards at Thrissur Sakthan stand; 3 people injured.