Kerala News Today-കോഴിക്കോട്: കൂട്ട ബലാൽസംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി ഐ പി.ആർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. തിരികെ ചാർജെടുത്ത് മണിക്കൂറുകൾക്കകമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ നിർദേശം നൽകിയത്.
താൻ നിരപരാധിയെന്നും വസ്തുത എന്തെന്നറിയില്ലെന്നും സുനു പറഞ്ഞു. ഒരു കേസുപോലും തന്റെ പേരിലില്ല.
പരാതി വ്യാജമെന്നും പരാതിക്കാരിയെ അറിയില്ലെന്നും സുനു കൂട്ടിച്ചേര്‍ത്തു.
സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ജോലിയില്‍ പ്രവേശിച്ചത് വിവാദമായതോടെയാണ് അവധിയില്‍ പോവാന്‍ നിര്‍ദേശം നല്‍കിയത്. തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര് സുനു.
ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തില്‍ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു പറയുന്നത്.
പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താന്‍ ആത്മഹത്യചെയ്യേണ്ട സാഹചര്യം ആണുള്ളതെന്നും പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ് തന്റേതാണെന്നും സുനു പറയുന്നു.
പത്തുപേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
സുനുവിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടായതും ഇല്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്.
മൊത്തം ആറ് കേസുകളിലെ പ്രതിയാണ് പി.ആര് സുനു.
ഇതില്‍ നാലെണ്ണം പീഡന കേസുകളാണ്. പലതവണ വകുപ്പ് തല അന്വേഷണം നേരിട്ടതും ഒരു തവണ ജയില്‍ ശിക്ഷ അനുഭവിച്ചതും അയോഗ്യതയായി കണക്കാക്കി നടപടി വേണമെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.
Kerala News Today