Kerala News Today-മലപ്പുറം: സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ട് പേരും കരിപ്പൂരില്‍ അറസ്റ്റില്‍.
എട്ട് ലക്ഷം രൂപയുടെ 146 ഗ്രം സ്വര്‍ണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിനി ഡീന(30),
സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്.
ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഡീന സ്വർണ്ണം കൊണ്ടു വന്നതെന്ന് പോലീസ് പറഞ്ഞു.
Kerala News Today Highlight – Three persons arrested with gold at Karipur airport.