Kerala News Today-കണ്ണൂർ: തലശേരിയില്‍ ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപിഐഎം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കൊന്നക്കേസില്‍ മൂന്നു പേര് കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
കേസില്‍ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിൻ്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു.
ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം.
തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്.
ഷമീറിൻ്റെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ ജാക്സണ് എന്നയാള്‍ മര്‍ദിച്ചിരുന്നു.
പാറായി ബാബു, ജാക്സണ് എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നന്ന് ചികിത്സയില്‍ കഴിയുന്ന ഷെനീബ് പോലീസിന് മൊഴി നല്‍കിയിരുന്നു.
മകനെ മര്‍ദിച്ചതിന് ശേഷമുള്ള ഒത്തുതീര്‍പ്പെന്ന നിലയിലാണ് ജാക്സനും സംഘവും ഷമീര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചത്. പിന്നീട് തര്‍ക്കമായി.
ഇതിനിടെ കൈയില്‍ ഒളിപ്പിച്ച കത്തികൊണ്ട് ജാക്സണ് ഖാലിദിനെ കുത്തി. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘം ഷമീറിനേയും ഷനീബിനേയും കുത്തിയത്.
Kerala News Today Highlight – Thalassery murder case: Three people in custody