Verification: ce991c98f858ff30

തൃശ്ശൂരിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

Three dead after car falls into river in Aratupuzha, Thrissur.

Kerala News Today-തൃശ്ശൂർ: തൃശ്ശൂർ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്.
ഒല്ലൂർ സ്വദേശികളായ രാജേന്ദ്രബാബു(66), ഭാര്യ സന്ധ്യ(62), കൊച്ചുമകൻ സമർഥ്(6) എന്നിവരാണ് മരിച്ചത്. 6 പേരാണ് കാറിലുണ്ടായിരുന്നത്.
മൂന്നു പേരെ അവശ നിലയിൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

തൃശൂർ ചിയാരം സ്വദേശികൾ ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ആശുപത്രിയിൽ എത്തിച്ചവരിൽ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും അവശനിലയിലായിരുന്നു. പിന്നീടാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു.

 

 

 

Kerala News Today Highlight – Three people died after their car fell into the river in Thrissur.

Leave A Reply

Your email address will not be published.