മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 30 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.
