വയനാട്: വയനാട്ടില്‍ അര കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവളളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. കാറിൻ്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മൂന്നു പ്രതികളെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.